SEARCH


Thoovakkali Theyyam - തൂവക്കാളി (തൂവക്കാരി) തെയ്യം

Thoovakkali  Theyyam  - തൂവക്കാളി  (തൂവക്കാരി)  തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Thoovakkali Theyyam - തൂവക്കാളി (തൂവക്കാരി) തെയ്യം

മഹാ ചണ്ഡികാ ദേവിയുടെ അകമ്പടിക്കാരിയാണ് തൂവക്കാളി അഥവാ തൂവക്കാരി തെയ്യം. രോഗ ശമനം കൊടുക്കുന്ന ദേവതാ സങ്കൽപ്പമാണ് തൂക്കളിയുടേത്. പണ്ട് കാലങ്ങളിൽ കുട്ടികളിൽ ഭയാനകമായ വിധത്തിൽ മേലാസകലം ചൊറിഞ്ഞു വീർത്ത് വരുന്ന അവസ്ഥയിൽ രോഗ ശമനത്തിന് ഈ ദേവതയെ പ്രാർത്ഥിച്ചു കൊണ്ട് മൂന്നുദിവസം സന്ധ്യക്ക് വൈക്കോൽകൂഞ്ഞിന്റെ രൂപമുണ്ടാക്കി ചിരട്ട മുട്ടി രോഗം ഒഴിപ്പിക്കാൻ കുരുതി തർപ്പണം ചെയ്യുന്ന പതിവുണ്ടായിരുന്നു. കരിക്കിൻ കുല മുന്നിൽ വെച്ച് പ്രാർത്ഥിച്ചാൽ ത്വക്ക് രോഗങ്ങളെ തൂവക്കാളിയമ്മ ശമിപ്പിക്കും എന്നാണ് വിശ്വാസം

മാവിലാൻ ,വണ്ണാൻ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടുന്നത്.പല കാവുകളിലും ഈ തെയ്യത്തിനു വ്യത്യസ്ഥ കോലങ്ങൾ ആണ്.

തൂവക്കാരൻ തെയ്യവും ഇതേ ഐതീഹ്യമാണ്

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848